വാട്ടർ സ്പോർട്സ് യുവജനങ്ങളുടെ ഇടയിൽ പ്രോൽസാഹിപ്പിക്കുന്നതിനു വേണ്ടിയും ജല സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി പാലാ കേന്ദ്രീകരിച്ചുള്ള മീനച്ചിൽ അക്വാ ക്ളബ് ൻ്റെ നേതൃത്വത്തിൽ ജലകായിക വിനോദ പരിപാടി സംഘടിപിച്ചു പാലാ മീനച്ചിലാറ്റിൽ കഴിഞ്ഞ രണ്ടു ദിവസമായി കൊട്ടവഞ്ചി കയാക്കിങ് സവാരികൾ വിജയകരമായി നടത്തി. പാലാ നഗരസഭ ചെയർപേഴ്സൺ ദിയാ ബിനു ഉദ്ഘാടനം നിർവഹിച്ചു. മീനച്ചിൽ നദീസംരക്ഷണ സമിതി പ്രസിഡൻ്റ് പ്രെഫസർ എസ് രാമചന്ദ്രൻ മുഖ്യ സന്ദേശം നൽകി. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ മായാ രാഹുൽ, കൗൺസിലർ ടോണി തൈപറമ്പിൽ എന്നിവർ പങ്കെടുത്തു. ടെൻസിംഗ് നേച്ചർ & അഡ്വെഞ്ചർ ക്ലബ്ബ് നേതൃത്വത്തിൽ സങ്കേതിക പിന്തുണ നൽകി. ഇനിയും കാലാവസ്ഥ അനുകൂലമായ സന്ദർഭങ്ങളിൽ മീനച്ചിലാറിലും സമീപ പ്രദേശങ്ങളും പുതിയ വ്യത്യസ്ഥമായ ജല കായിക വിനോദ പരിപാടികൾ തുടരുമെന്ന് മീനച്ചിൽ അക്വാ ക്ളബ് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9747571759 www.meenachilaquaclub.com
Comments
Post a Comment